Latest Updates

മത്സരം തുടങ്ങുന്നതിന് മുമ്പായി മൈതാനത്ത് പുക വലിച്ചതിന് അഫ്ഗാന്‍ ക്രിക്കറ്റ് താരത്തിന് ശക്തമായ താക്കീത്. ഫെബ്രുവരി നാലിന് അഫ്ഗാന്റെ കരുത്തന്‍  ബാറ്റര്‍ മുഹമ്മദ് ഷഹ്സാദ് മൈതാനത്ത് പുകവലിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഇത്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നെറ്റിസണ്‍സ് താരത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബിപിഎല്‍) ബംഗ്ലാദേശിലെ ഷേര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് സംഭവം.് മറ്റ് കളിക്കാര്‍ മത്സരം ആരംഭിക്കുന്നതിനായി കാത്തിരിക്കുമ്പോള്‍ ഷഹ്സാദ് പുകവലിക്കുകയായിരുന്നു. ഷഹ്സാദിന്റെ ഈ പ്രവൃത്തി അറിഞ്ഞയുടനെ, അദ്ദേഹത്തിന്റെ ടീം കോച്ച് മിസാനുര്‍ റഹ്മാനും സഹതാരം തമി ഇഖ്ബാലും അദ്ദേഹത്തെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. ചട്ടങ്ങള്‍ അനുസരിച്ച് സ്റ്റേഡിയത്തില്‍ പുകവലി നിരോധിച്ചിരിക്കുന്നതിനാല്‍ ബിസിബിയുടെ ചീഫ് മാച്ച് റഫറി കടുത്ത വാക്കുകളില്‍ താരത്തിന്റെ നടപടികളെ വിമര്‍ശിച്ചു. ഷഹ്സാദിന് ഈ നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കില്‍, മാച്ച് ഒഫീഷ്യല്‍സ് അതേ കുറിച്ച് തന്നെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിന് ശേഷം, ബിസിബിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ഷഹ്സാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി, കൂടാതെ ഡീമെറിറ്റ് പോയിന്റുകളോടെ ശിക്ഷിക്കപ്പെട്ടു. അഫ്ഗാന്‍ താരം തന്റെ തെറ്റ് സമ്മതിക്കുകയും പിഴയും പെനാല്‍റ്റിയും അടയ്ക്കാന്‍ തയ്യാറാവുകയും ചെയ്തതിനാല്‍ സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക ഹിയറിംഗുകള്‍ ഒഴിവാക്കുകയും ചെയ്തു. 

Get Newsletter

Advertisement

PREVIOUS Choice