Latest Updates

വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ കീഴടക്കി സര്‍വീസസ്. ഏഴുവിക്കറ്റിനാണ് സര്‍വീസസിന്റെ വിജയം.  കേരളം ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം വെറും 30.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സര്‍വീസസ് മറികടന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര ബാറ്റര്‍മാര്‍ താളം കണ്ടെത്താതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്.

സ്‌കോര്‍: കേരളം 40.4 ഓവറില്‍ 175 ന് ഓള്‍ ഔട്ട്, സര്‍വീസസ് 30.5 ഓവറില്‍ മൂന്നിന് 176.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിനൂപ് മനോഹരനും ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ രക്ഷിച്ചു. ഇരുവരും 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

41 റണ്‍സെടുത്ത വിനൂപ് പുറത്തായതോടെ കേരളം തകര്‍ന്നു. പേരുകേട്ട കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന രോഹനാണ് ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 106 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 85 റണ്‍സെടുത്ത ശേഷമാണ് രോഹന്‍ ക്രീസ് വിട്ടത്. 

Get Newsletter

Advertisement

PREVIOUS Choice