Latest Updates

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം. ഗാസിയാബാദിലെ വീട്ടില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 

ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദ്ധനായിരുന്നു. ജമ്മു കശ്മീരിലെ റെയ്നാവാകി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്ന 1990-കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടംവിട്ട് ഘാസിയാബാദിലെത്തിയത്.  സൈനികനായിരുന്ന തന്റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് റെയ്ന നേരത്തെ പറഞ്ഞിരുന്നു.

വിദേശ പര്യടനങ്ങളില്‍ അല്ലാത്തപ്പോഴെല്ലാം മാതാപിതാക്കള്‍ക്കൊപ്പമാണ് റെയ്ന താമസിച്ചിരുന്നു. മാതാപിതാക്കളെ വിട്ടുനില്‍ക്കാതിരിക്കാന്‍ പരിശീലനം പോലും ഘാസിയാബാദില്‍ നടത്താന്‍ റെയ്ന ശ്രമിക്കാറുണ്ടായിരുന്നു.   

Get Newsletter

Advertisement

PREVIOUS Choice