ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു.“ഷെയ്നിനെ അദ്ദേഹത്തിന്റെ വില്ലയിൽ ചലനരഹിതമായി കണ്ടെത്തി, മെഡിക്കൽ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, 52 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിക്കപ്പെടുന്നു.” വോണിന്റെ മാനേജ്മെന്റ് ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിക്കുന്നു, കൂടുതൽ വിശദാംശങ്ങൾ തക്കസമയത്ത് നൽകും,” പ്രസ്താവന കൂട്ടിച്ചേർത്തു.
തായ്‌ലൻഡിൽ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചതെന്ന് ഫോക്‌സ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്യുന്നു. .708 ടെസ്റ്റ് വിക്കറ്റുകൾ നേടിയ വോൺ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു. 293 ഏകദിന അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കായി എല്ലാ ഫോർമാറ്റുകളിലുമായി 300-ലധികം മത്സരങ്ങൾ കളിച്ചു.
സ്‌നേഹപൂർവ്വം ‘വോണി’ എന്ന് വിളിക്കപ്പെടുന്ന ഷെയ്ൻ വോൺ 1992-ൽ എസ്‌സിജിയിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയ ആഷസ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്...