മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ പരിഗണിക്കാതെ ബിസിസിഐ
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമുറപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ബി.സി.സി.ഐ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമില്‍ നിന്ന് പുറത്തായി. പകരം ഋഷഭ് പന്ത് തന്നെ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാകും.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 77 റണ്‍സെടുത്ത് ഫോം തെളിയിച്ച സഞ്ജുവിനോട് സെലക്ഷന്‍ കമ്മിറ്റി ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. സമീപകാലത്തായി ട്വന്റി 20 ഫോര്‍മാറ്റില്‍ ഒട്ടും ഫോം കണ്ടെത്താത്ത ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ബി.സി.സി.ഐ എന്ത് അടിസ്ഥാനത്തിലാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത് എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം.
കഴിഞ്ഞ ആറ് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് ഋഷഭ് പന്ത് നേടിയത് വെറും 56 റണ്‍സാണ്. അവസാന മത്സരത്തില്‍ സഞ്ജു നേടിയതോ 77 റണ്‍സ്. ഇത്രയും നന്നായി കളിച്ചിട്ടും സഞ്ജുവിന് ടീമിലിടം കിട്ടാത്തതില്‍ ആരാധകര്‍ അമര്‍ഷത്തിലാണ്.