ക്രിക്കറ്റ് ദൈവത്തിനും നഷ്ടസ്വപ്നങ്ങളോ നടക്കാതെ പോയ രണ്ടാഗ്രഹങ്ങളെക്കുറിച്ച് സച്ചിന്
സഫലമാകാത്ത തന്റെ രണ്ട് ആഗ്രഹങ്ങളെക്കുറിച്ച് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റില്‍ ഇനിയൊന്നും ചെയ്യാന്‍ ബാക്കിയില്ലെന്ന് ആരാധകകെകൊണ്ട് പറയിപ്പിച്ചാണ് വിട വാങ്ങിയതെങ്കിലും ചില നഷ്ട സ്വപനങ്ങള്‍ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട് സച്ചിന്‍. ക്രിക്കറ്റ് ദൈവമെന്ന് വാഴ്ത്തപ്പെട്ട സച്ചിന് സാധിക്കാതെ പോയ രണ്ട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ-്
ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറോടൊപ്പം കളിക്കണമെന്ന ആഗ്രഹം. അതുപോലെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍.വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കുക. ഒരിക്കലും സുനില്‍ ഗവാസ്‌കറുമായി കളിച്ചിട്ടില്ലെന്നും കുട്ടിക്കാലത്ത് സുനില്‍ ഗവാസ്‌കറായിരുന്നു ബാറ്റിംഗ് ഹീറോയെന്നും സച്ചിന്‍ പറഞ്ഞു. താന്‍ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവാസ്‌കര്‍ വിരമിച്ചെന്നും അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിയാതെ പോയത് ഖേദകരമാണെന്നും സച്ചിന്‍ പറഞ്ഞു.
കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്സിനൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ തനിക്ക് അതിന് സാധിച്ചില്ലെന്നാണ് സച്ചിന്‍ പറയുന്നത്. ഒരു ക്രിക്കറ്റ് വെബ്സൈറ്റിനോട് സംസാരിക്കവേയാണ് സച്ചിന്‍ മനസ് തുറന്നത്.