Latest Updates

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ 40 വര്‍ഷത്തെ റിക്കോര്‍ഡ് തകര്‍ത്ത് റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമായി റിഷഭ് പന്ത് മാറി. 28 പന്തിലാണ്  ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അതിവേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയത്.

ശ്രീലങ്കയ്‌ക്കെതിരെ ബെംഗളൂരുവില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിലാണ് പന്തിന്റെ നേട്ടം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി അഞ്ചാമനായി എത്തിയ താരം രണ്ട് സിക്‌റുകളുടെയും ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കപില്‍ ദേവിന്റെ റെക്കോര്‍ഡ് ഭേദിച്ചത്.

അതേസമയം തൊട്ടടുത്ത ഓവറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്താകുകയും ചെയ്തു. 1982 പാകിസ്ഥാനെതിരെ കറാച്ചിയിലാണ് കപില്‍ തന്റെ റിക്കോര്‍ഡ് സ്ഥാപിക്കുന്നത്. 30 പന്തിലായിരുന്നു ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച് ക്യാപ്റ്റന്റെ റെക്കോര്‍ഡ്.

അതേസമയം മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് ഒരു ഇന്നിങ്‌സിനും 86 റണ്‍സിനും തോല്‍ക്കുകയായിരുന്നു. ബെംഗളൂരു ടെസ്റ്റില്‍ രണ്ടാം ദിനത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ സന്ദര്‍ശകരെ 109 റണ്‍സിന് പുറത്താക്കി. 86ന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച  ലങ്കയുടെ ബാക്കി വിക്കറ്റുകള്‍ 23 റണ്‍സിനിടെ ഇന്ത്യന്‍ ബോളര്‍മാര്‍ പിഴിതെടുക്കുകയായിരുന്നു. 

Get Newsletter

Advertisement

PREVIOUS Choice