Latest Updates

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജനെ പുകഴ്ത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരിക്ക് കാരണം കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ നടരാജന് കളിക്കാന്‍ സാധിക്കാതിരുന്നത് ടീമിന് വലിയ നഷ്മായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു.

നടരാജനെ 'സ്‌പെഷ്യലിസ്റ്റ് ഡെത്ത് ബൗളര്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കിടെയാണ് നടരാജന് കാല്‍മുട്ടിനും തോളിനും പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നഷ്ടമാകുകയും ചെയ്തിരുന്നു.

''അവനെ (നടരാജന്‍) കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തു. കായികക്ഷമതയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ടീമിലുണ്ടാകുമായിരുന്നു. അദ്ദേഹം ഒരു സ്‌പെഷ്യലിസ്റ്റ് ഡെത്ത് ബൗളറാണ്. യോര്‍ക്കറുകളെല്ലാം വളരെ സമര്‍ഥമായി എറിയുന്നയാളാണ്. മികച്ച നിയന്ത്രണവുമുണ്ട്.'' - ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice