13 വര്‍ത്തെ കാത്തിരിപ്പിന് ശേഷം വനിതാ ലോകകപ്പില്‍ വിജയം സ്വന്തമാക്കി പാകിസ്താന്
പതിമൂന്ന് വര്‍ത്തെ കാത്തിരിപ്പിന് ശേഷം വനിതാ ലോകകപ്പില്‍ ഒരു വിജയം സ്വന്തമാക്കി പാകിസ്താന്‍. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പാകിസ്താന്‍ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 90 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്സിതാന്‍ ഏഴു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 37 റണ്‍സെടുത്ത മുനീബ അലി, എട്ടു റണ്‍സെടുത്ത സിദ്ര അമീന്‍ എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.
20 റണ്‍സോടെ ക്യാപ്റ്റന്‍ ബിസ്മ മറൂഫും 22 റണ്‍സുമായി ഒമൈമ സുഹൈലും പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് മാത്രമാണ് നേടിയത്. അഞ്ചു ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 27 റണ്‍സെടുത്ത ഓപ്പണര്‍ ദിയാന്ദ്ര ഡോട്ടിനാണ് ടോപ് സ്‌കോറര്‍.
പാകിസ്താനായി നിദാ ദര്‍ നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇതിന് മുമ്പ് 2009-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് പാകിസ്താന്‍ അവസാനമായി വിജയിച്ചത്. അന്നും വിന്‍ഡീസ് തന്നെയായിരുന്നു എതിരാളി. അതിനുശേഷം 2009, 2013,2017, 2022 ലോകകപ്പുകളിലായി 18 മത്സരങ്ങളില്‍ പാകിസ്താന്‍ തോറ്റു.