അന്ന് ധോണി പറഞ്ഞു, ഇല്ല ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ് വിരാടും ധോണിയും താരതമ്യം ചെയ്യപ്പെടുന്നത് ഇങ്ങനെ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മുന്‍ ക്യാപറ്റന്‍ എംഎസ് ധോണിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രണ്ടുപേരും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കളിയിലുള്ള ആത്മാര്‍ത്ഥതയുടെ പേരിലാണ്.
മകളുടെ പിറവിയോടനുബന്ധിച്ച് ടീമിന്റെ അവസാന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വിരാട് കോഹ്ലി മടങ്ങിയെത്തിയെങ്കില്‍ എംഎസ് ധോണിയുടെ കഥ തീര്‍ത്തും വ്യത്യസ്തമാണ്. ഓപ്പണിംഗ് ടെസ്റ്റില്‍ വെറും 36 റണ്‍സിന് പുറത്തായ കോഹ്ലി അജിങ്ക്യ രഹാനെയ്ക്ക് ചാര്‍ജ് കൈമാറിയാണ് ഭാര്യയുടെയും മകളുടെയും അടുത്തെത്തിയത്.
കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എംഎസ് ധോണിയെന്നതില്‍ സംശയമില്ല. 2015 ലോകകപ്പില്‍ ടീമിനെ നയിക്കുന്ന ദൗത്യത്തിലായിരുന്ന ധോണിക്ക് മകള്‍ സിവയുടെ പിറവി കൊണ്ടാടാന്‍ പറ്റിയില്ല.
2015 ല്‍ ടീം ഇന്ത്യ തങ്ങളുടെ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും ധോണിയുടെ നേതൃത്വപരമായ കഴിവുകള്‍ ടീമിനെ സെമിഫൈനല്‍ വരെ എത്തിച്ചിരുന്നു. 2015 ഏകദിന ലോകകപ്പ് പ്രചാരണത്തിന് തൊട്ടുമുന്‍പാണ് ധോണിയുടെ ഭാര്യ സാക്ഷി സിവ ധോണി എന്ന പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ധോണിക്ക് അവസരം ലഭിച്ചപ്പോള്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദേശീയ ടീമിനൊപ്പം നില്‍ക്കാനും ലോകകപ്പ് തയ്യാറെടുപ്പുകളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് തുടരാനുമാണ് തീരുമാനിച്ചത്.
ലോകകപ്പ് വേളയില്‍ തന്റെ പെണ്‍കുഞ്ഞിനെ കാണാന്‍ പോകുകയാണോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അ്ല്ല..അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും ഇപ്പോള്‍ താന്‍ ദേശീയ ചുമതലകളിലാണെന്നുമായിരുന്നു ധോണിയുടെ മറുപടി. ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും അന്ന് ധോണി ചൂണ്ടിക്കാട്ടിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷവും ധോണിയുടെ വാക്കുകള്‍ ഓര്‍ക്കപ്പെടുന്ന് എത്രമാത്രം ഉത്തരവാദിത്തബോധമുള്ള ക്യാപ്ടനായിരുന്നു അദ്ദേഹം എന്നതുകൊണ്ട് മാത്രമാണ്. മാത്രമല്ല പിന്‍ഗാമികള്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള അവസരം കൂടിയാണ് ഇത്.