തുടർച്ചയായ മൂന്നാം സെഞ്ചറിയുമായി ജോണി ബെയർസ്റ്റോ
എഡ്ജ്ബാസ്റ്റന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 132 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്തായി. 83 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിെന ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ് കരകയറ്റിയത്. ഈ വര്‍ഷത്തെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ ബെയര്‍സ്റ്റോ 106 റണ്‍സെടുത്ത് പുറത്തായി. തുടർച്ചയായ മൂന്നാം സെഞ്ചറിയുമായിട്ടാണ് ജോണി ബെയർസ്‌റ്റോ തിളങ്ങിയത്. നേരത്തെ ന്യൂസീലൻഡിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽ ബെയർസ്‌റ്റോ സെഞ്ചറിയുമായി തിളങ്ങിയിരുന്നു.
തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ ശതകം തികയ്ക്കുന്ന പതിനഞ്ചാം ഇംഗ്ലണ്ട് താരം എന്ന നേട്ടവും ബെയർസ്റ്റോയെ തേടിയെത്തി. ഒരു ഘട്ടത്തിൽ 64 പന്തിൽ വെറും 16 റൺസുമായാണു ബെയർസ്റ്റോ ബാറ്റു ചെയ്തിരുന്നത്. ബുമ്രയുടെയും ഷമിയുടെയും പന്തുകൾ നേരിടാനാകാതെ കുഴങ്ങിയ ബെയർസ്റ്റോയെ 3–ാം ദിനവും മുൻ ക്യാപ്റ്റൻ വിരാട് കോലി പല തവണ പരിഹസിച്ചിരുന്നു. ഒടുവിൽ ബുമ്രയുടെ ഓവറിനു മുൻപായി ബെയർസ്റ്റോയുടെ തോളിൽത്തട്ടി കോലിതന്നെയാണു ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചത്. എന്നാൽ ഇതോടെ ബെയർസ്റ്റോ അടിയും തുടങ്ങി. എന്നാൽ സ്റ്റോക്സ് വീണതിനു ശേഷവും ബെയർസ്റ്റോ പ്രത്യാക്രമണം തുടർന്നതോടെ ഇംഗ്ലണ്ടിന്റെ റൺ കടവും അതിവേഗം കുറഞ്ഞു. സിക്സറുകളും ഫോറുകളുമായി ബെയർസ്റ്റോ കളം പിടിച്ചതോടെ ബുമ്രയ്ക്കു ബോളർമാരെ മാറ്റി മാറ്റി പരീക്ഷിക്കേണ്ടി വരികയും ചെയ്തു.
ഓഫ് സ്റ്റംപ് ലെനിനു പുറത്തു വരുന്ന പന്തുകൾ ബെയർസ്റ്റോ തിരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തിയതോടെ ബോളർമാർ ലെങ്ത് മാറ്റിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. 106 റൺസ് നേടിയ ബെയർസ്‌റ്റോ മുഹമ്മദ് ഷമിയുടെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്ക് 132 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ചു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്.