Latest Updates

ഇന്ത്യൻ ക്രിക്കറ്റ് ടീം ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന പരമ്പരയിലെ അവസാന ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 17 റൺസിന്റെ ജയം സ്വന്തമാക്കിയാണ് കപ്പുയർത്തിയത്. ടി20 ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്ത്എത്താൻ ഈ വിജയം ഇന്ത്യയെ സഹായിച്ചു, രോഹിത് ശർമ്മയുടെ നയിക്കുന്ന ടീം ഇപ്പോൾ 269 എന്ന റേറ്റിങ് പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ഈ കാലയളവിൽ 39 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ റേറ്റിങ് പോയിന്റാണ് (269), എന്നാൽ ഇന്ത്യക്ക് ആകെ 10,484 പോയിന്റുണ്ട്, ഇംഗ്ലണ്ടിന്റെ 10,474 നേക്കാൾ 10 പോയിന്റ് കൂടുതലാണ്. ഐസിസി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പാകിസ്ഥാൻ (റേറ്റിംഗ് 266), ന്യൂസിലൻഡ് (255), ദക്ഷിണാഫ്രിക്ക (253) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്ന മറ്റു ടീമുകൾ. അതേസമയം ഓസ്‌ട്രേലിയ (249) ശ്രീലങ്കയ്‌ക്കെതിരായ 4-1 പരമ്പര വിജയത്തിന് ശേഷം ആറാം സ്ഥാനത്താണ്.

Get Newsletter

Advertisement

PREVIOUS Choice