വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ വമ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്.
മൂന്ന് വിക്കറ്റ് നേടിയ സ്‌നേ റാണയും രണ്ട് വിക്കറ്റ് നേടിയ മേഘ്‌ന സിങ്ങുമായിരുന്നു ബോളിങ് നിരയില്‍ തിളങ്ങിയത്. വിന്‍ഡീസിനായി ഡീന്ദ്ര ഡോട്ടിനും (62) ഹെയ്‌ലി മാത്യൂസും മാത്രമാണ് തിളങ്ങിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
318 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഡോട്ടിനും ഹെയ്‌ലിയും ചെര്‍ന്ന് ഉജ്വല തുടക്കമാണ് നല്‍കിയത്. പവര്‍പ്ലെ ഓവറുകളില്‍ ഇരുവരും ചേര്‍ന്ന് തകര്‍ത്തടിച്ചു. അനായാസം ബൗണ്ടറികള്‍ നേടി ഇന്ത്യ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.
12-ാം ഓവറിലെത്തിയപ്പോഴേക്കും വിന്‍ഡീസിന്റെ സ്‌കോര്‍ 100 ലേക്കെത്തി. ഇതിലും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഈ ലോകകപ്പില്‍ ഉണ്ടായിട്ടില്ല. സ്‌നേഹ റാണയ്ക്ക് ബോളുകൊടുത്ത് മിതാലി രാജ് കാര്യങ്ങള്‍ മാറ്റിമറിച്ചു. തന്റെ രണ്ടാം പന്തില്‍ തന്നെ ഡോട്ടിനെ മേഘ്‌നയുടെ കൈകളിലെത്തിക്കാന്‍ സ്‌നേക്കായി. കേവലം 46 പന്തില്‍ 62 റണ്‍സെടുത്തായിരുന്നു ഡോട്ടിന്‍ പുറത്തായത്.
പത്ത് ഫോറുകളും ഒരു സിക്‌സുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍. ഡോട്ടിന്റെ മടക്കത്തിന് ശേഷം ചീട്ടുകൊട്ടാരം പോലെ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. പിന്നാലെയെത്തിയവരെ നിലയുറപ്പിക്കാന്‍ പോലും ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി. അനീസ മുഹമ്മദിനെ പുറത്താക്കിക്കൊണ്ട് ജുലാന്‍ ഗോസ്വാമി ലോകകപ്പ് ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലെത്തി.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്കായി. സ്‌നേഹ റാണയ്ക്ക് ബോളുകൊടുത്ത് മിതാലി രാജ് കാര്യങ്ങള്‍ മാറ്റിമറിച്ചു. തന്റെ രണ്ടാം പന്തില്‍ തന്നെ ഡോട്ടിനെ മേഘ്‌നയുടെ കൈകളിലെത്തിക്കാന്‍ സ്‌നേക്കായി.
കേവലം 46 പന്തില്‍ 62 റണ്‍സെടുത്തായിരുന്നു ഡോട്ടിന്‍ പുറത്തായത്. പത്ത് ഫോറുകളും ഒരു സിക്‌സുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍. ഡോട്ടിന്റെ മടക്കത്തിന് ശേഷം ചീട്ടുകൊട്ടാരം പോലെ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.