Latest Updates

ഐപിഎല്ലിലെ എക്കാലത്തേയും ആക്രമകാരിയായ ബാറ്റര്‍ ക്രിസ് ഗെയില്‍ ഇത്തവണ ഐപിഎല്ലിലേക്ക് ഇല്ലെന്ന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നമായ ടൂര്‍ണമെന്റില്‍ നിന്ന വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗെയ്ല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളില്‍ തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം കിട്ടിയില്ലെന്ന് ഗെയ്ല്‍ യുകെ മിററിന് നല്‍കിയ അഭിമുഖത്തില്‍ വ്യകതമാക്കി. എന്നാല്‍ അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും ഗെയ്ല്‍ പ്രകടിപ്പിച്ചു.'അവര്‍ക്ക് എന്നെ വേണമെങ്കില്‍ ഞാന്‍ തിരിച്ചുവരും. കൊല്‍ക്കത്ത, ആര്‍സിബിക്കും പഞ്ചാബിനും വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്.

ഇതില്‍ ആര്‍സിബിക്കൊപ്പമോ പഞ്ചാബിനൊപ്പമോ കിരീടം നേടണമെന്നാണ് ആഗ്രഹം' ഗെയ്ല്‍ പറഞ്ഞു.42 കാരനായ ഗെയ്ല്‍ തിരിച്ചെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ഇന്ത്യയിലെ ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ആറ് സെഞ്ചറികളാണ് ഗെയ്ല്ലിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഐറ്റവും കൂടുല്‍ സിക്‌സടിച്ചതിന്റെ റെക്കോര്‍ഡും യൂണിവേഴ്‌സല്‍ ബോസിന് തന്നെ സ്വന്തം.

Get Newsletter

Advertisement

PREVIOUS Choice