ഐപിഎല്‍; ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മോശം തുടക്കം
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മോശം തുടക്കം. 4.1 ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി.
ഋതുരാജ് ഗെയ്ക്വാദ് (0), ഡെവോണ്‍ കോണ്‍വെ (3) എന്നിവരാണ് പുറത്തായത്. പവര്‍പ്ലേ ഓവറുകള്‍ അവസാനിക്കുമ്പോള്‍ രണ്ടിന് 35 റണ്‍സെന്ന നിലയിലാണ് ചെന്നൈ.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
പുതിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇരു ടീമും ഇത്തവണ കളത്തിലിറങ്ങുന്നത്. ഇതിഹാസ താരം എം.എസ് ധോനിയില്‍ നിന്ന് ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് രവീന്ദ്ര ജഡേജയാണ്. മറുവശത്ത് കൊല്‍ക്കത്തയെ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് നയിക്കുന്നത്.