Latest Updates

2012 ന് ശേഷം ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതില്‍ വലിയ നിരാശയും പ്രതിഷേധവുമാണ് ഉയരുന്നത്. ഇതിനിടയില്‍   ടീം തിരഞ്ഞടുപ്പിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ചും വിമര്‍ശനമുയരുന്നുണ്ട്

.  രണ്ട് കാരണങ്ങളാണ് ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍ പ്രധാനമായും  ചൂണ്ടിക്കാണിക്കുന്നത്.  ''താരങ്ങളില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ ആറ് മാസത്തോളമായി ബയോ ബബിളിലാണ്. വീടുകളിലേക്ക് പോലും മടങ്ങാനായിട്ടില്ല. ഐപിഎല്‍ പ്രതിസന്ധിയിലായപ്പോള്‍ ചെറിയ ഇടവേള ലഭിച്ചു. പക്ഷെ ഐപിഎല്ലും ലോകകപ്പും തമ്മില്‍ ഇടവേള ലഭിച്ചിരുന്നെങ്കില്‍ അത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കുമായിരുന്നു,'' അരുണ്‍ പറയുന്നു  

''ടോസ് വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ടോസ് ഒരു പ്രത്യാഘാതം ഉണ്ടാക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു. ടോസ് ന്യായമല്ലാത്ത മുന്‍തൂക്കമാണ് നല്‍കുന്നത്. ആദ്യവും രണ്ടാമതും ബാറ്റ് ചെയ്യുന്നത് തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകുന്നു,'' എന്നതാണ് അടുത്ത കാരണമായി ഭരത് പറയുന്നത്. 

Get Newsletter

Advertisement

PREVIOUS Choice