കോവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം സംഭാവന ചെയ്യുന്നത് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍
കോവിഡ് രണ്ടാംതരംഗത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തെ ആരോഗ്യമേഖലയക്ക് സഹായവുമായി ബി സി സി ഐ. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സംഭാവന ചെയ്യുമെന്നാണ് ബി സി സി ഐയുടെ പ്രഖ്യാപനം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും ബി സി സി ഐ ട്വിറ്ററില്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബി സി സി ഐ അഭിനന്ദിച്ചു. ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്തിന്റെ മുന്‍നിര പോരാളികളെന്നും അവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബി സി സി ഐ അഭ്യര്‍ത്ഥിച്ചു.
ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് നിന്ന് ഈ മഹാമാരിയെ നേരിടണമെന്നും ഗാംഗുലി അഭ്യര്‍ത്ഥിച്ചു. മഹാമാരിയെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ബി സി സി ഐ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.