Latest Updates

 ബാറ്റിംഗില്‍  ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സുമായുള്ള  ശ്രദ്ധേയമായ സാമ്യമാണ് ഡെവാള്‍ഡ് ബ്രെവിസിന് 
 'ബേബി എബി' എന്ന് വിളിപ്പേരു നല്‍കിയത്. എന്നാല്‍ ഈ  താരതമ്യപ്പെടുത്തല്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും തന്റേതായ വ്യക്തിത്വവും കളി ശൈലിയും ഉണ്ടായിരിക്കണമെന്നും  U19 താരമായ ബ്രെവിസിന് നന്നായി അറിയാം.

2022ലെ അണ്ടര്‍ 19 ലോകകപ്പിനിടെ ആഗോള പ്രശസ്തിയിലേക്ക് കുതിച്ചതിന് ശേഷം മെഗാ ലേലത്തിലൂടെ ഈ  18-കാരനെ മുംബൈ ഇന്ത്യന്‍സ് അടുത്തിടെ ഐപിഎല്‍ 2022-ലേക്ക് തിരഞ്ഞെടുത്തിരുന്നു. 2004-ലെ ധവാന്റെ 505 റണ്‍സ് മറികടന്ന് ബ്രെവിസ് 506 റണ്‍സ് നേടി  കഴിവ് ഉറപ്പിക്കുകയും ചെയ്തു. 
 ബാറ്റിംഗ് ശൈലി വികസിപ്പിക്കാന്‍  എബിഡിയില്‍ നിന്നും  ആരാധനാപാത്രമായ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും ഏറ്റവും  മികച്ച കാര്യങ്ങള്‍ സ്വീകരിക്കാനാണ്   ബ്രെവിസ് ആഗ്രഹിക്കുന്നത്. ഭാവിയിലേക്കുള്ള മികച്ച ബാറ്ററായി പ്രശസ്തി ഉയരുമ്പോഴും സച്ചിനെയും ഡിവില്ലിയേഴ്‌സിനെയും പോലെ വിനയാന്വിതനായി തുടരാനും ബ്രെവിസിന് കഴിയുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളത് സച്ചിനുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പഠിക്കാനും ഈ യുവപ്രതിഭയ്ക്ക് അവസരം നല്‍കുന്നു.

'അദ്ദേഹം കളിച്ച രീതി എനിക്ക് എന്നും പ്രചോദനമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ഡബിള്‍ സെഞ്ചുറിയാണ് അദ്ദേഹത്തിന്റെ എന്റെ പ്രിയപ്പെട്ട ഇന്നിംഗ്സ്! എന്റെ സഹോദരനൊപ്പം മത്സരം കണ്ടത് ഞാന്‍ ഓര്‍ക്കുന്നു - അതൊരു അത്ഭുതകരമായ ഇന്നിംഗ്സായിരുന്നു, ഐപിഎല്‍ ചാമ്പ്യന്‍മാരുടെ ഔദ്യോഗിക വെബ്സൈറ്റായ mumbaiindians.com-മായി നടത്തിയ പ്രത്യേക ചാറ്റില്‍ ബ്രെവിസ് പറഞ്ഞു.

'ഞാന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ 'പ്ലേയിംഗ് ഇറ്റ് മൈ വേ' വായിച്ചു, എന്റെ ഗെയിമില്‍ നടപ്പിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.  നിങ്ങള്‍ താഴ്മയുള്ളവരായിരിക്കണം, കാരണം അഹങ്കാരം തകര്‍ച്ചയ്ക്ക് കാരണമാകും എന്നതാണ്  സച്ചിനില്‍ നിന്ന് താന്‍ പഠിച്ച ഒരു കാര്യമെന്നും ബ്രെവിസ് വ്യക്തമാക്കി. അതേസമയം 

ഡിവില്ലിയേഴ്‌സുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും ഡെവാള്‍ഡ് ബ്രെവിസ് എന്നറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ബ്രെവിസിന്റെ മറുപടി

Get Newsletter

Advertisement

PREVIOUS Choice