Latest Updates

 ഇന്ത്യയുടെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനെയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ മെഗാ താരലേലം രണ്ടാം ദിനത്തിലാണ് അജിങ്ക്യ രഹാന കൊല്‍ക്കത്തയുടേതായത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് രഹാനെ കൊല്‍ക്കത്തിയിലെത്തിയത്.  സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും ലിയാം ലിവിങ്സ്റ്റണിന് വേണ്ടി നന്നായി പിടിച്ചെങ്കിലും  11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കി. ലേലത്തിലെ നാലാമത്തെ ഉയര്‍ന്ന തുകയാണിത്. അതേസമയം എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗണ്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരെ വാങ്ങിക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല.

കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 9.25 കോടി രൂപ മൂല്യം ലഭിച്ച കൃഷ്ണപ്പ ഗൗതത്തെ ലേലത്തിന്റെ രണ്ടാം ദിനത്തില്‍  ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 90 ലക്ഷത്തിന് സ്വന്തമാക്കി. യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് വന്‍ തുകയിലെത്തി, 5.25 കോടി രൂപ. ജോഫ്രാ ആര്‍ച്ചറിനെ എട്ട് കോടിക്ക് മുംബൈ ടീം സ്വന്തമാക്കിയ രാജസ്ഥാനും ഹൈദരാബാദും മത്സരിച്ചു വിളിച്ച ശേഷമാണ് മുംബൈ ആര്‍ച്ചറെ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയെ വാങ്ങിക്കുന്നതിനായി ഒരു ടീമും മുന്നോട്ട് വന്നില്ല.

ന്യൂസിലന്‍ഡിന്റെ ഇടം കൈയന്‍ പേസ് ബോളര്‍ മാര്‍ക്കൊ യാന്‍സണെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് യാന്‍സണ്‍ ഹൈദരാബാദിലെത്തിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.  ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ലേലത്തില്‍ നിറഞ്ഞ് നിന്നത്. 


ഇഷാന്‍ കിഷനായിരുന്നു ആദ്യ ദിനത്തിലെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഇഷാനെ സ്വന്തമാക്കിയത്. ദീപക് ചഹര്‍ (14 കോടി), ശ്രേയസ് അയ്യര്‍ (12.25 കോടി), ശാര്‍ദൂല്‍ താക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, നിക്കോളാസ് പൂരാന്‍ (10.75 കോടി) എന്നിവരാണ് 10 കോടി രൂപയക്ക് മുകളില്‍ ലഭിച്ച താരങ്ങള്‍.

Get Newsletter

Advertisement

PREVIOUS Choice