Latest Updates

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ മെയ് 17 മുതൽ വീണ്ടും ആരംഭിക്കും. അവശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്തപ്പെടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ജൂൺ 3ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തിറങ്ങി. ആദ്യ ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നുമാണ്. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടര്‍ന്ന് ജൂൺ 3ന് ഐപിഎൽ 2025 സീസണിന്റെ കലാശപ്പോരാട്ടം അരങ്ങേറും.

Get Newsletter

Advertisement

PREVIOUS Choice