Latest Updates

 സമൂഹ മാധ്യമമായ ട്വിറ്റർ ഏറ്റെടുക്കുന്നതു തൽക്കാലം മരവിപ്പിച്ചതായി ഇലോൺ മസ്ക് അറിയിച്ചു. ട്വിറ്ററിലെ വ്യാജ യൂസർ അക്കൗണ്ടുകൾ സംബന്ധിച്ചു വ്യക്തത വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ട്വിറ്റർ സ്വന്തമാക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറിയിട്ടില്ലെന്നും വ്യക്തമാക്കി. മൊത്തം വരിക്കാരിൽ 5 ശതമാനത്തിൽത്താഴെയാണു വ്യാജ അക്കൗണ്ടുകളെന്ന് ഈയിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയ മസ്ക്, ആ കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാണോ എന്നു വ്യക്തമാക്കുന്ന തെളിവുകൾക്കു കാത്തിരിക്കുകയാണെന്നും പറഞ്ഞു.

അത്ര കുറവാണ് വ്യാജ അക്കൗണ്ടുകളെന്നു മസ്ക് വിശ്വസിക്കുന്നില്ലെന്നാണു സൂചന. 4400 കോടി ഡോളറിന്റെ ഇടപാടിലൂടെ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നായിരുന്നു വാർത്തകൾ.

Get Newsletter

Advertisement

PREVIOUS Choice