24 മണിക്കൂറും ബാങ്കിംഗ് സേവനങ്ങൾക്കായി എസ്ബിഐയുടെ ടോൾഫ്രീ നന്പർ
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ "സമ്മർദ്ദരഹിതമാക്കാനും കോളിൽ സേവനങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നതാണ് ഈ നന്പറുകൾ.
ക്ലോക്കിൽ നോക്കി ബാങ്ക് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ഇനി കസ്റ്റമേഴ്സിന് മോചനം ലഭിക്കുമെന്നും ബാങ്ക് പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബ്രാഞ്ചുകൾ സന്ദർശിക്കേണ്ടി വരുന്നതും ഇത് വഴി ഒഴിവാകും.
പുതിയ ടോൾ ഫ്രീ നന്പർ പ്രകാരം എസ്.ബി.ഐ ബാങ്കിംഗ് സംബന്ധമായ നിരവധി പ്രവർത്തനങ്ങൾക്കായി ശാഖകൾ സന്ദർശിക്കാതെ തന്നെ, ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.
എസ്ബിഐയുടെ പുതിയ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന സേവനങ്ങൾ 24*7 ലഭിക്കും
1. അക്കൗണ്ട് ബാലൻസും അവസാന 5 ഇടപാടുകളും പരിശോധിക്കുന്നു
2. എടിഎം കാർഡ് ബ്ലോക്കിംഗും ഡിസ്പാച്ച് സ്റ്റാറ്റസും
3. ചെക്ക് ബുക്കിന്റെ ഡിസ്പാച്ച് സ്റ്റാറ്റസ്
4. ഇ-മെയിൽ വഴിയുള്ള ടിഡിഎസ് വിശദാംശങ്ങളും നിക്ഷേപ പലിശ സർട്ടിഫിക്കറ്റും
5. മുമ്പത്തേത് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാർഡിനായി അഭ്യർത്ഥിക്കാം