വ്യക്തിഗത സമ്പത്തിൽ മാർക്ക് സക്കർബർഗ് നഷ്ടത്തിൽ
വ്യക്തിഗത സമ്പത്തിൽ മാർക്ക് സക്കർബർഗ് നഷ്ടത്തിൽ എന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 2-ന് മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻക് മോശം ക്യു 4 വരുമാനം രേഖപ്പെടുത്തിയതിന് ശേഷം മാർക്ക് സക്കർബർഗ് വ്യക്തിഗത സമ്പത്തിൽ 24 ബില്യൺ ഡോളർ നഷ്ടത്തിലാണ്. ദൈനംദിന ഉപയോക്താക്കളിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം മെറ്റാ ഓഹരികൾ 20 ശതമാനത്തിലധികം ഇടിഞ്ഞു. ഒരു ദിവസത്തെ എക്കാലത്തെയും വലിയ ഇടിവാണിത്.
2015ന് ശേഷം ആദ്യമായി ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളിൽ നിന്ന് സക്കർബർഗ് പുറത്തായതെന്നും ബ്ലൂംബർഗ് കൂട്ടിച്ചേർത്തു. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് (ബിബിഐ) അസരിച്ച്, ഫെബ്രുവരി 2 ന് സുക്കർബർഗിന്റെ സമ്പത്ത് 120.6 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 97 ബില്യൺ ഡോളറായി കുറഞ്ഞു. ഫേസ്ബുക്കിന്റെ ആഗോള പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം മുൻ പാദത്തിലെ 1.930 ബില്യണിൽ നിന്ന് നാലാം പാദത്തിൽ 1.929 ബില്യണായി കുറഞ്ഞു.
ഇലോൺ മസ്ക് ആണ് ഇത്തരത്തിൽ ഭീമമായ നഷ്ടം നേരിടുന്ന മറ്റൊരു വ്യക്തി. 35 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ നഷ്ടം. 2021 നവംബറിൽ കമ്പനിയുടെ 10 ശതമാനം ഓഹരികൾ വിൽക്കുന്നതിനെ കുറിച്ച് ഫോളോവേഴ്‌സ് പോൾ ചെയ്തപ്പോൾ ടെസ്‌ല ഇൻകോർപ്പറേറ്റ് ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് 35 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ജനുവരിയിൽ 25.8 ബില്യൺ ഡോളറും മസ്‌കിന് നഷ്ടമായി. ഈ വർഷം ഗൂഗിളും മൈക്രോസോഫ്റ്റും മികച്ച വരുമാനം രേഖപ്പെടുത്തി.