Latest Updates

മിക്ക വീടുകളിലെയും പ്രധാന എന്റര്‍ടെയ്ന്‍മെന്റ് ഉപാധി ഇപ്പോഴും ടെലിവിഷന്‍ തന്നെയാണ്. കൂടാതെ പ്രതിമാസ വൈദ്യുതി ബില്ലില്‍ സ്വാഭാവികമായും ഒരു പ്രധാന പങ്ക് വഹിക്കുന്നതും ടെലിവിഷന്‍ തന്നെയാണ്. ഇതൊക്കെയാണെങ്കിലും ടെലിവിഷന്‍ നഷ്ടപ്പെടുത്തുന്ന വൈദ്യുതി നഷ്ടത്തെക്കുറിച്ച് അധികം ആരും ചിന്തിക്കാറില്ല.

ഇന്ത്യയിലെ ഏകദേശം 70% കുടുംബങ്ങളും അവരുടെ ടിവി സെറ്റുകള്‍ മെയിന്‍ സ്വിച്ചില്‍ നിന്ന് സ്വിച്ച് ഓഫ് ചെയ്യുന്നില്ല, പകരം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഒരു സ്വിച്ച് ഓഫ് മാത്രമേ ചെയ്യുകയുള്ളു. ഇതുപോലെ സ്വിച്ച് ഓഫ് ചെയ്ത ടെലിവിഷനുകള്‍ പക്ഷേ അപ്പോഴും വൈദ്യുതി ഉപഭോഗം ചെയ്യുന്ന സ്റ്റാന്‍ഡ്ബൈ മോഡിലായിരിക്കും. വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍  അറിഞ്ഞിരിക്കണം.

ആദ്യമായി ഇലക്ട്രോണിക് ഇനങ്ങള്‍ സ്റ്റാന്‍ഡ്ബൈയില്‍ വയ്ക്കരുത്, കാരണം അവ ഇപ്പോഴും പ്ലഗ് സോക്കറ്റില്‍ നിന്ന് വൈദ്യുതി ഉപഭോഗം ചെയ്യുന്നതിനാല്‍ ഡോര്‍മന്റ് മോഡില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. ഒരു ടെലിവിഷന്‍ സെറ്റിന്റെ കാര്യത്തില്‍, എല്ലായ്പ്പോഴും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സൗകര്യപ്രദം തന്നെയാണ് . എന്നാല്‍ ഇത് വളരെ പതുക്കെയാണെങ്കിലും വൈദ്യുതിച്ചെലവിനെ ബാധിക്കുമെന്നതാണ് സത്യം.

സ്റ്റാന്‍ഡ്ബൈയില്‍ ഒരു ടിവി എത്ര വൈദ്യുതി ഉപയോഗിക്കുന്നു?

സ്റ്റാന്‍ഡ്ബൈയില്‍ ടിവി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അതിന്റെ സാങ്കേതികവിദ്യ, മോഡല്‍, വലിപ്പം, കാര്യക്ഷമത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എല്ലാ ഇലക്ട്രോണിക് ഇനങ്ങള്‍ക്കും ഒരു പവര്‍ റേറ്റിംഗ് ഉണ്ട്, അത് ഗാഡ്ജെറ്റ് പ്രവര്‍ത്തിക്കുന്നതിന് എത്ര വൈദ്യുതി ഉപയോഗിക്കുമെന്ന് ഉപഭോക്താവിനെ സൂചിപ്പിക്കുന്നു. ഈ റേറ്റിംഗ് സാധാരണയായി വാട്ടിലോ കിലോവാട്ടിലോ ആണ് നല്‍കിയിരിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍, സ്റ്റാന്‍ഡ്ബൈയിലുള്ള ഒരു ടിവിക്ക് മണിക്കൂറില്‍ 10 വാട്ട്‌സ് വരെ ഉപയോഗിക്കാനാകും. വ്യക്തിഗത ഉപയോഗം, ജിയോലൊക്കേഷന്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വൈദ്യുതി ഉപഭോഗവും വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ടിവി സ്റ്റാന്‍ഡ്ബൈയില്‍ വയ്ക്കുകയും റിമോട്ട് കണ്‍ട്രോള്‍ വഴി മാത്രം സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുന്ന ശീലം പ്രതിമാസ വൈദ്യുതി ബില്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കും. എയര്‍ കണ്ടീഷണറോ ഹീറ്ററോ പോലെ സീസണ്‍ അനുസരിച്ച് മാത്രം ഉപയോഗിക്കുന്ന വൈദ്യുതോപകരണമല്ല ടിവി എന്നോര്‍ക്കുക. ഈ ശ്രദ്ധയില്ലായ്മ മൂലം  വര്‍ഷം 1200 രൂപ വരെ നിങ്ങള്‍ അധികമായി നല്‍കുകയാണെന്ന് കൂടി ഓര്‍ക്കുക.   

Get Newsletter

Advertisement

PREVIOUS Choice