ഒകിനാവ ഓട്ടോടെക ഇലക്ട്രോണിക് സ്ക്കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു
ഇന്ത്യയിലെ പ്രധാന ഇലക്ട്രിക് ഇരുചക്ര വാഹന ബിസിനസുകളിലൊന്നായ ഒകിനാവ ഓട്ടോടെക് നൂറ് കണക്കിന് സ്ക്കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു. ബാറ്ററി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് കമ്പനി 3,215 പ്രെയ്സ് പ്രോ സ്കൂട്ടറുകള് ഉടന്‍ തന്നെ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പവര്‍ പാക്കുകള്ക്കായുള്ള കമ്പനിയുടെ സമ്പൂര്‍ണ പരിശോധന ക്യാമ്പുകളുടെ ഭാഗമാണിത്. ബാറ്ററികള്‍ അയഞ്ഞ കണക്ടറുകളോ മറ്റ് കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിച്ച് ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ ലൈസന്‍സുള്ള ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി സര്‍വീസ് ചെയ്യുകയും ചെയ്യാനാകും.
ഡീലര്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇരുചക്രവാഹനനിര്‍മാതാക്കള്‍ അറ്റകുറ്റപ്പണികള്‍ ഉപഭോക്താക്കളുടെ കര്യത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കും. ഇതിനായി വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടും.
ഇലക്ട്രോണിക് വെഹിക്കിള്‍ തീപിടിത്ത സംഭവവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ ഉപകരണ നിര്‍മാതാക്കളോട് വാഹനങ്ങള്‍ തിരിച്ചുവിളിക്കണമെന്ന് NITI ആയോഗ് സിഇഒ അമിതാബ് കാന്ത് ആവശ്യപ്പെട്ടിരുന്നു. ബാറ്ററിയുടെ നിര്‍മ്മാണം നിയന്ത്രിക്കപ്പെടുന്നില്ലെന്നും ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഉയര്‍ന്ന ചൂട് മൂലമാകാം ഇവിക്ക് തീപിടിച്ചതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും ചൂണ്ടിക്കാട്ടിയിരുന്നു. വിശദമായ സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗഡ്കരി മാര്‍ച്ച് 31 ന് ലോക്സഭയില്‍ പറഞ്ഞിരുന്നു.