Latest Updates

വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ ഡെസ്‌ക്കുകളിൽ ബോർഡിംഗ് പാസ് നൽകുമ്പോൾ അധിക ഫീസ് ചുമത്താൻ എയർലൈനുകൾക്ക് അനുമതിയില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. നിലവിൽ, ചെക്ക്-ഇൻ ഡെസ്‌കിൽ ഒരു യാത്രക്കാരൻ ബോർഡിംഗ് പാസ് അഭ്യർത്ഥിച്ചാൽ, ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയാണ് അധിക ഫീസ് കണക്കാക്കുന്നത്.

യാത്രക്കാരിൽ നിന്ന് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധികതുക ഈടാക്കുന്നതായി MoCA (മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ) യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഈ അധിക തുക എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർദ്ദേശങ്ങൾക്കനുസൃതമല്ല.

റൂൾ 135 പ്രകാരം നൽകിയിട്ടുള്ള 'താരിഫിൽ' പരിഗണിക്കാൻ കഴിയാത്തതിനാൽ, മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക തുക ഈടാക്കരുതെന്ന് എയർലൈൻസിനോട് നിർദ്ദേശിക്കുന്നതായും വ്യോമമന്ത്രാലയം അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice