പ്രതിവര്‍ഷം 250,000 വാഹനങ്ങള്‍; ഹരിയാനയില്‍ പുതിയ പ്ലാന്റുമായി മാരുതി
ഹരിയാനയിലെ സോനിപത് ജില്ലയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ 11,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ). ഇതിനായി കമ്പനി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഹരിയാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (എച്ച്എസ്ഐഐഡിസി) ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി എംഎസ്ഐ അറിയിച്ചു.
എച്ച്എസ്‌ഐഐഡിസിയുമായി സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികളാണ കമ്പനി പൂര്‍ത്തിയാക്കിയത്. 250,000 വാര്‍ഷിക ശേഷിയുള്ള ആദ്യ പ്ലാന്റ് റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായി 2025 ഓടെ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തില്‍ കമ്പനി മൊത്തം 11,000 കോടി രൂപ നിക്ഷേപിക്കും. . ഭാവിയില്‍ കൂടുതല്‍ പ്ലാന്റുകള്‍ക്ക് സൈറ്റില്‍ ഇടമുണ്ടാകുമെന്ന് അതില്‍ പറയുന്നു.
പ്രതിവര്‍ഷം 250,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുള്ള ആദ്യ പ്ലാന്റ് 2025-ല്‍ ഭരണാനുമതിക്ക് വിധേയമായി കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ 11,000 കോടി രൂപയിലധികം നിക്ഷേപം നടത്തും. ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി പറഞ്ഞു. നിലവില്‍, ഹരിയാനയിലെയും ഗുജറാത്തിലെയും നിര്‍മ്മാണ ശാലകളിലുടനീളം എംഎസ്ഐക്ക് ഒരു പാദത്തില്‍ ഏകദേശം 5.5 ലക്ഷം യൂണിറ്റുകള്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 22 ലക്ഷം യൂണിറ്റുകള്‍ എന്ന സഞ്ചിത ഉല്‍പ്പാദന ശേഷിയുണ്ട്.