Latest Updates

യൂറോ സോണിലെ നാണ്യപ്പെരുപ്പം ഏറ്റവും ഉയർന്ന നിലവാരത്തിൽ. യൂറോസ്റ്റാറ്റ് ( യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി ) പുറത്തിറക്കിയ കണക്കു പ്രകാരം മേയിലെ വിലക്കയറ്റത്തോത് 8.1 ശതമാനമാണ്. യൂറോ കറൻസിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളുടെ നാണ്യപ്പെരുപ്പം മാർച്ച്– ഏപ്രിൽ കാലയളവിൽ 7.4 ശതമാനമായി ഉയർന്നിരുന്നു. ഇന്ധനം , ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വർധനയാണ് കാരണം.

യുക്രെയ്ൻ യുദ്ധം ഇന്ധന വിലയിൽ ഉണ്ടാക്കിയ വർധന 39.2 ശതമാനമാണ്. വിലക്കയറ്റം ഏറെ നാൾ തുടരുമെന്നും  കണക്കാക്കുന്നു. ഭക്ഷ്യ ഉൽപന്ന വില 7.5 ശതമാനവും കൂടി. റഷ്യയിൽ നിന്നുള്ള ഗോതമ്പിന്റെ ഇറക്കുമതിയും നിലച്ചിരിക്കുകയാണ്. യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും നാണ്യപ്പെരുപ്പം 10 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്.

Get Newsletter

Advertisement

PREVIOUS Choice