Latest Updates

എച്ച്ഡിഎഫ്സി ബാങ്കിന്റെ ജോലി ഒഴിവിലേക്കായുള്ള പരസ്യം വിവാദത്തില്‍. 2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ജോലിക്ക് വേണ്ടെന്ന് പരസ്യത്തില്‍ പറയുന്നു. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതാണ് പരസ്യം. 

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള 'വാക്ക് ഇന്‍ ഇന്റര്‍വ്യൂ'വിലാണ് 2021 ല്‍ പുറത്തിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പരസ്യം വിവാദമായതോടെ, വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി. ടൈപ്പ് ചെയ്തതില്‍ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ അധികൃതര്‍ പ്രതികരിച്ചത്.

2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ല്‍ പഠിച്ചിറങ്ങിയവര്‍ക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ 200 ഓളം പേര്‍ പങ്കെടുത്തുവെന്നും അതില്‍ 20201 ല്‍ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice