അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് 347 എഫ്ഡിഐ അഭ്യര്‍ത്ഥന, അംഗീകരിച്ചത് 66
2020 ഏപ്രില്‍ 18 മുതല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഏകദേശം 75,951 കോടി രൂപയുടെ 347 നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) അഭ്യര്‍ത്ഥന ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. 347-ല്‍ 66 നിര്‍ദ്ദേശങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 193 കേസുകള്‍ തള്ളുകയോ അവസാനിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്‌തെന്നും വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.
'2020 ഏപ്രില്‍ 18 മുതല്‍, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നോ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ ഗുണഭോക്താവായ ഉടമ സ്ഥിതി ചെയ്യുന്നതോ അല്ലെങ്കില്‍ അത്തരം ഏതെങ്കിലും രാജ്യത്തെ പൗരന്‍ ആയിരിക്കുന്നതോ ആയ രാജ്യങ്ങളില്‍ നിന്ന് 347 എഫ്ഡിഐ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നിര്‍ദ്ദേശിച്ചിട്ടുള്ള നിക്ഷേപങ്ങളുടെ മൂല്യം മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചത് ഏകദേശം 75,951 കോടി രൂപയാണ്,' അദ്ദേഹം പറഞ്ഞു.
2020 ഏപ്രിലില്‍, കൊവിഡ്-19 പാന്‍ഡെമിക്കിനെത്തുടര്‍ന്ന് ആഭ്യന്തര സ്ഥാപനങ്ങളുടെ അവസരോചിതമായ ഏറ്റെടുക്കലുകള്‍ തടയാന്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിരുന്നു.
ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ആ തീരുമാനമനുസരിച്ച്, ഈ രാജ്യങ്ങളില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്ത്യയില്‍ ഏത് മേഖലയിലും നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.
അനുമതി ലഭിച്ച മേഖലകള്‍ താഴെ പറയുന്നു-
ഓട്ടോമൊബൈല്‍ (7), കെമിക്കല്‍സ് (5), കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ (3), ഫാര്‍മ (4), വിദ്യാഭ്യാസം (1), ഇലക്ട്രോണിക്സ് (8), ഭക്ഷ്യ സംസ്‌കരണം (2), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നുള്ളതാണ് 66 അംഗീകൃത നിര്‍ദേശങ്ങള്‍. (1), മെഷീന്‍ ടൂള്‍സ് (1), പെട്രോളിയം, പ്രകൃതി വാതകം (1), പവര്‍ (1), സേവന മേഖല (11).
ഈ 66 നിര്‍ദേശങ്ങളുടെ മൊത്തം നിക്ഷേപ മൂല്യം 13,624.88 കോടി രൂപയായി.