Latest Updates

എട്ട് ആഴ്ചത്തേക്ക് സമ്മർ ഷെഡ്യൂളിനായി അംഗീകരിച്ച പരമാവധി 50 ശതമാനം വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സ്‌പൈസ്‌ജെറ്റിനോട് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. ജൂൺ 19 മുതൽ സ്‌പൈസ് ജെറ്റിന്റെ വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ച എട്ട് സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെതുടർന്ന് ജൂലൈ 6 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

"വിവിധ സ്‌പോട്ട് ചെക്കുകളുടെയും പരിശോധനകളുടെയും കണ്ടെത്തലുകളുടെയും, സ്‌പൈസ് ജെറ്റ് സമർപ്പിച്ച കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയുടെയും അടിസ്ഥാനത്തിൽ, സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനത്തിന്റെ തുടർച്ചയ്ക്കായി സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളുടെ സർവീസ്  50 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി ഏവിയേഷൻ റെഗുലേറ്ററുടെ ബുധനാഴ്ചത്തെ ഉത്തരവിൽ പറയുന്നു. 2022 ലെ വേനൽക്കാല ഷെഡ്യൂൾ പ്രകാരം എട്ട് ആഴ്ചത്തേക്കുള്ള പുറപ്പെടലുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഡിജിസിഎ പറയുന്നു.

ഈ എട്ടാഴ്‌ചയ്‌ക്കുള്ളിൽ എയർലൈൻ "മെച്ചപ്പെടുത്തിയ നിരീക്ഷണത്തിന്" വിധേയമാകുമെന്ന് ഡിജിസിഎ അറിയിച്ചു. 50 ശതമാനത്തിലധികം പുറപ്പെടലുകളുടെ എണ്ണത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായാൽ, സുരക്ഷിതമായും കാര്യക്ഷമമായും വർദ്ധിപ്പിച്ച ശേഷി ഏറ്റെടുക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണയും സാമ്പത്തിക സ്രോതസ്സും ഉണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടി വരുമെന്നും  ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു. 

Get Newsletter

Advertisement

PREVIOUS Choice