ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാന്‍ പാകിസ്ഥാനില്‍ ആവശ്യമുയരുന്നു
തിവേഗം തളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അതിര്‍രേഖകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കുന്നതിന് പാകിസ്ഥാനില്‍ ആവശ്യമുയരുന്നു. ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിന് പാകിസ്ഥാന്‍ ശതകോടീശ്വരന്‍ മിയാന്‍ മുഹമ്മദ് മാന്‍ഷ ശക്തമായി രംഗത്തെത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാണിജ്യം, ടെക്‌സ്‌റ്റൈല്‍, വ്യവസായം, ഉല്‍പ്പാദനം, നിക്ഷേപം എന്നിവയിലെ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് ദാവൂദ് ഈ ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദാവൂദ് പറഞ്ഞു. ഇത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായി വ്യാപാരം നടത്തുക എന്നതാണ് നിലപാടടെന്ന് പാക്കിസ്ഥാന്റെ വ്യാപാര വികസന അതോറിറ്റിസംഘടിപ്പിച്ച ഒരു പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ദാവൂദ് പറഞ്ഞു. 'ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന്റെ വഴിയില്‍ കശ്മീരിന്റെ പ്രശ്നം വരരുതെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനുള്ളില്‍ പലരും കരുതുന്നു. വ്യാപാരവും നിക്ഷേപവും രാഷ്ട്രീയ രൂപരേഖകളില്‍ നിന്ന് വേറിട്ട് നിര്‍ത്തണം, പക്ഷേ കശ്മീരിലുള്ള ഖാന്റെ കണ്ണ് ഇപ്പോള്‍ പലരെയും വേട്ടയാടുകയാണെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒരിക്കലും കാര്യമായി ഉയര്‍ന്നിട്ടില്ല, ഇന്ത്യയിലേക്കുള്ള ഇസ്ലാമാബാദിന്റെ കയറ്റുമതി 2021-ല്‍ 90.4 ശതമാനം കുറഞ്ഞു. 2019 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. 'ഒരു ബില്യണിലധികം ജനസംഖ്യയും പാകിസ്ഥാനേക്കാള്‍ 10 മടങ്ങ് കൂടുതലുള്ള ജിഡിപിയുമുള്ള ഇന്ത്യ ഒരു ലാഭകരമായ വിപണിയാകും.2018-ല്‍ ലോകബാങ്ക് നടത്തിയ ഒരു പഠനമനുസരിച്ച്, സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം 37 ബില്യണ്‍ ഡോളര്‍ വരെ ഉയരും.