ടെക് ഭീമന്മാര് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു അവസരമൊരുങ്ങുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക്
ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. യു.എസ്. ആസ്ഥാനമായുള്ള ടെക് ഭീമന്മാരായ കോഗ്നിസന്റ് ഈ വര്‍ഷം നിയമിക്കുന്നത് ഒരു ലക്ഷത്തോളം പേരെ. കമ്പനിയില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജീവനക്കാര്‍ രാജി വച്ച് പുറത്ത് പോകുന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കൂടാതെ, ഈ വര്‍ഷം 30,000 ത്തോളം പുതിയ ബിരുദധാരികള്‍ കമ്പനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഗ്നിസന്റ് അറിയിച്ചു. 2022-ഓടെ ഇന്ത്യയില്‍ പുതുതായി പഠിച്ചിറങ്ങിയ 45,000 പേര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യംവെക്കുന്നതായും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന്റെ പശ്ചാത്തലത്തില്‍ ജോലി ക്രമീകരണം, സ്ഥാനക്കയറ്റം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും കോഗ്നിസന്റ് സി.ഇ.ഒ. ബ്രയാന്‍ ഹംഫ്രീസ് അറിയിച്ചു.
ഈ വര്‍ഷം ഏകദേശം ഒരു ലക്ഷം പേരെ നിയമിക്കാനും പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജൂനിയര്‍, മിഡ് ലെവല്‍ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും അവര്‍ വ്യക്തമാക്കുന്നു.