സ്മാര്‍ട്ട് ഫോണ്‍ വിപണിയ്ക്ക് വിട എല്‍ജി ബിസിനസ് നിര്‍ത്തുന്നു
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍തിരിഞ്ഞ് എല്‍ജി. കഴിഞ്ഞ 6 വര്‍ഷമായി നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ ബിസിനസ്സ് നിര്‍ത്തലാക്കുകയാണെന്നാണ് എല്‍ജി അറിയിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ വില്‍പ്പന തുടരും.
ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്കാണ് ഇനി ശ്രദ്ധ തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ സൂചന നല്‍കുന്നു.
2013 ല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദകരായിരുന്നു എല്‍ജി. കാലത്തിന് അനുസൃതമായ അപ്‌ഡേഷനുകളാണ് എല്‍ജിയെ വിപണിയില്‍ ശ്രദ്ധേയമാക്കിയത്. എല്‍ജിയുടെ ഏറ്റവും പുതിയ മുന്‍നിര ഫോണ്‍ - എല്‍ജി വിംഗിന് 40,000 പൂപയായിരുന്നു. ഇപ്പോള്‍ വലിയ വില കിഴിവില്‍ ഈ ഫോണ്‍ 29,999 ന് ലഭിക്കും.