"നല്ല രാജിക്കത്ത്" ഉദാഹരണസഹിതം യൂ ട്യൂബ്
വിടപറയുന്നത് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും നിങ്ങൾ അത് ഒരു രാജിക്കത്ത് രൂപത്തിൽ പറയേണ്ടിവരുമ്പോൾ. ഒരു രാജിക്കത്ത് എഴുതാൻ ശ്രമിക്കുമ്പോൾ പല പ്രൊഫഷണലുകളും ബുദ്ധിമുട്ടാറുണ്ട്. അത്തരത്തിലുള്ള എല്ലാ പ്രൊഫഷണലുകളുടെയും രക്ഷയ്‌ക്കെത്തിയ YouTube ഇന്ത്യ, 'നല്ല രാജിക്കത്ത്' ഉദാഹരണസഹിതം പങ്ക് വച്ചിരിക്കുകയാണ്. യുട്യൂബ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ട് ഷെയർ ചെയ്ത ഈ ട്വീറ്റ് വൈറലാകുകയും ചെയ്തു. രാജിക്കത്തിന്ർറെ സ്‌ക്രീൻ ഷോട്ട് ട്വിറ്റർ ഹാൻഡിൽ യു ട്യൂബ് പോസ്റ്റ് ചെയ്തത് "നല്ല രാജിക്കത്ത്." എന്ന കുറിപ്പോടെയാണ്.ഒരു ദിവസം മുമ്പ് ഷെയർ ചെയ്ത പോസ്റ്റിന് 8,700 ലൈക്കുകളും ലഭിച്ചു.