Latest Updates

  നെറ്റ് ഓഫ് ചെയ്യാതെ വാട്‌സാപ്പ് ഓഫ് ചെയ്യണോ.. അങ്ങനെയൊരു ഓപ്ഷന്‍ എവിടെ എന്ന് സംശയമുണ്ടോ. എങ്കില്‍ അങ്ങനെയും ഓപ്ഷന്‍ ഉണ്ട്.  ഡിജിറ്റല്‍ ലോകത്തില്‍ അസാധ്യമായി ഒന്നുമില്ലെന്ന വിധത്തിലാണ് പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കപ്പെടുന്നത്. പല സൗകര്യങ്ങളും ഉപഭോക്താക്കള്‍ മനസ്സിലാക്കുന്നില്ല എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

ദാ  ഒരു ചെറിയ ക്ലിക്കിലൂടെ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നെറ്റ് ഓഫ് ചെയ്യാതെ വാട്‌സാപ്പ് മാത്രമായി ഓഫ് ചെയ്യാനാകും. ഇതിനായി പ്ലേസ്റ്റോറില്‍ നിന്ന്  പോസ് ഇറ്റ്  എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി.  മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ വാട്‌സാപ്പ് ഓഫ് ആക്കാന്‍ ഈ ആപ്പ് സഹായിക്കും.  പക്ഷേ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആപ്പിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം.

 വാട്‌സാപ്പില്‍ ഓണ്‍ലൈന്‍ ആണെന്ന് കാണിക്കാതെ തന്നെ നെറ്റ് ഉപയോഗിക്കാന്‍ പലപ്പോഴും ഉപഭോക്താക്കള്‍ താല്പര്യപ്പെടുന്നു.  എന്നാല്‍ അങ്ങനെ ഒരു ഓപ്ഷന്‍ ഇല്ലാത്തത് കാരണം അത് സാധ്യമല്ലെന്ന് കരുതിയവര്‍ക്ക്  പുതിയ ആപ്പ് സഹായകമാകും  

Get Newsletter

Advertisement

PREVIOUS Choice