Latest Updates

  മെറ്റ എന്ന പേരിലേക്ക് മാറാനുള്ള തീരുമാനം ഫേസ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക്  ആപ്പിന്റെ പേര് മെറ്റ എന്നാക്കി മാറ്റിയിട്ടില്ലെങ്കിലും, മാതൃകമ്പനി ഇപ്പോള്‍ 'മെറ്റ' ആണ്. അതേസമയം കമ്പനിയുടെ വിവിധ ആപ്പുകള്‍ 'ഫ്രം മെറ്റ'  എന്ന് ബ്രാന്‍ഡ് ചെയ്യാനാണ് കമ്പനിയുടെ നീക്കം. 

മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, മറ്റ് ഫേസ്ബുക്ക് ആപ്പുകള്‍ എന്നിവ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ കമ്പനിയുടെ പുതിയ 'മെറ്റ' ബ്രാന്‍ഡിംഗ് കാണിക്കാന്‍ തുടങ്ങി. ആപ്പുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താല്‍ ഈ മാറ്റം കാണാം.  റീബ്രാന്‍ഡിംഗ് ആദ്യം കണ്ടെത്തിയത് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കളാണ്, ഇപ്പോള്‍ ഇത്   എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകാന്‍ തുടങ്ങി.

മെറ്റാ ബ്രാന്‍ഡിംഗ് ഇപ്പോള്‍ WhatsApp, Instagram, Messenger, Facebook ആപ്പുകളുടെ ഏറ്റവും പുതിയ പതിപ്പുകളുടെ സ്പ്ലാഷ് സ്‌ക്രീനുകളില്‍ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. 2019ല്‍ ഫേസ്ബുക്ക് എന്ന  മെറ്റ അതിന്റെ നേറ്റീവ് ബ്രാന്‍ഡിംഗ് വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാം ആപ്പുകളിലും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. രണ്ട് പ്ലാറ്റ്ഫോമുകളുടെയും കമ്പനിയുടെ ഉടമസ്ഥാവകാശം എടുത്തുകാണിക്കുന്നതിനാണ് ഇത് ചെയ്തത്.  

Get Newsletter

Advertisement

PREVIOUS Choice