മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ സിമിനയ്ക്ക് നല്കിയ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.മുൻവർഷത്തെ പുരസ്കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ ഭാരത സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് 2004-ല്‍ ഈ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.