ഒരു ടേസ്റ്റി ചിക്കൻ കുറുമ
ചിക്കൻ കുറുമ
1.ചിക്കൻ – ഒരു കിലോ
2.പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3.എണ്ണ – ഒന്നു രണ്ടു വലിയ സ്പൂൺ
4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
5.ഇഞ്ചി – രണ്ടിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം, പൊടിയായി അരിഞ്ഞത്
6.മുളകുപൊടി – നാലു ചെറിയ സ്പൂൺ
7.തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടി മയത്തിൽ അരച്ചത്
തൈര് – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
-
ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു കഴുകി വൃത്തിയാക്കി വയ്ക്കുക.
-
ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
-
എണ്ണ ചൂടാക്കി സവാള അരിഞ്ഞതു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും
-
അരിഞ്ഞതു ചേർത്തു വഴറ്റുക.
-
മസാലമണം വരുമ്പോൾ മുളകുപൊടി ചേർത്തിളക്കുക.ഇതിൽ ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി അരക്കപ്പ് വെള്ളവും ചേർത്തു വേവിക്കുക.
-
ചിക്കൻ പകുതി വേവാകുമ്പോൾ തേങ്ങ അരച്ചതു തൈരിൽ കലക്കിയതു ചേർത്ത് അടച്ചുവച്ചു വേവിക്കുക.