Latest Updates

താലിബാന്‍ ആയുധധാരിയായ ഭീകരന്‍ അഫ്ഗാന്‍ സ്ത്രീക്ക് നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ചിത്രം പുറത്ത്. സ്ത്രീ വിരുദ്ധതക്കെതിരെ കബൂളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വനിതകളില്‍ ഒരാള്‍ക്കു നേരെ തോക്കു ചൂണ്ടുന്നതും സ്ത്രീ നിര്‍ഭയമായി അയാള്‍ക്കുനേരെ നോക്കി നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്. പ്രമുഖ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ചിത്രം പുറത്ത് വിട്ടിട്ടുള്ളത് .  

ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തക സാറ റഹിമി ട്വീറ്റ് ചെയ്ത ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാന്‍ ആയുധധാരിയോട് നിര്‍ഭയമായി മുഖാമുഖം നില്‍ക്കുന്ന അഫ്ഗാന്‍ വനിത, എന്ന കുറിപ്പോടെയാണ് ചിത്രം അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.  

താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായി അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്ഷങ്ങളുടേയും അതിനോടുള്ള സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനെയും പ്രതീകവത്കരിക്കുന്ന ചിത്രമായാണ് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് പട്ടാളത്തിന്റെ ടാങ്കിനു മുന്നില്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധം തീര്‍ക്കുന്നയാ ളുടെ പ്രശസ്തമായ 'ടാങ്ക് മാന്‍ 'എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുന്നു ഈ ചിത്രം.  

Get Newsletter

Advertisement

PREVIOUS Choice