Latest Updates

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിനെ ഊട്ടുന്ന കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണ്. പ്രത്യേകിച്ച് പച്ചക്കറി കൃഷിയിലെ പലവിധ പ്രശ്‌നങ്ങള്‍ ക്ലിനിക്കിലെ നിര്‍ദ്ദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണം. സസ്യ ആരോഗ്യ ക്ലിനിക്ക് പോലുളള സേവനങ്ങള്‍ കര്‍ഷകരുടെ പലവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും അവരെ കൃഷിയില്‍ തുടരാന്‍ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ സസ്യ ആരോഗ്യ  ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

സസ്യങ്ങളിലെ രോഗ-കീടബാധകള്‍, പോഷകക്കുറവ്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കുക, ആവശ്യമായ പരിഹാരമുറകള്‍ നിര്‍ദ്ദേശിക്കുക, കൃഷിക്ക് ആവശ്യമായ ജൈവ/ ജീവാണു ഉപാധികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ആവശ്യമായ മണ്ണ്, സസ്യ, ജല പരിശോധനകള്‍ നടത്തുക തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ നിന്നും ലഭിക്കും. ഒപ്പം കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ക്ലിനിക്കിന്റെ ഭാഗമായി ലഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ഏക ജാലക സേവന കേന്ദ്രമാണിത്.

Get Newsletter

Advertisement

PREVIOUS Choice