Latest Updates

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും നവജാത ശിശുവിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കണ്ണീരിനൊപ്പമാണ് സര്‍ക്കാരെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും  വനിത ശിശുക്ഷേമ സെക്രട്ടറിക്കാണ് അന്വേഷണ ചുമതലയെന്നും അവര്‍ വ്യക്തമാക്കി. അമ്മക്ക് കുഞ്ഞിനെ നല്‍കുകയെന്നതാണ് അഭികാമ്യം. വിഷയത്തില്‍ സര്‍ക്കാരിന് ഒരു അവ്യക്തതയും ഇല്ല. അമ്മയുടെ വേദന, മനസിലാവും. കോടതി വഴി തീര്‍പ്പാക്കേണ്ട വിഷയമാണ്. അതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അടിയന്തര നടപടി.  2020 ഒക്ടോബര്‍ മാസത്തിലാണ് യുവതിക്ക കുഞ്ഞ് ജനിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം കുഞ്ഞിനെ അമ്മ തൊട്ടിലില്‍ കിടത്തിയിരുന്നു. പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം   2021 ഏപ്രില്‍ മാസത്തിലാണ് യുവതി പരാതി നല്‍കുന്നത്. പരാതിയില്‍ പറയുന്ന കാലയളവില്‍ ലഭിച്ച രണ്ട് കുഞ്ഞുങ്ങളുടെ  ഡിഎന്‍എ പരിശോധന നടത്തി. ഇതില്‍ ഒരു കുഞ്ഞ് ഇവരുടേതല്ലായെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും അവര്‍ക്കൊപ്പമാണ് കുഞ്ഞെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.  താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തി പരാതി നല്‍കിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.   

Get Newsletter

Advertisement

PREVIOUS Choice