Latest Updates

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും ലഭിക്കും. ഐ.ടി വകുപ്പിന് കീഴിലെ MyGov Corona Helpdesk WhatsAppലൂടെയാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. CoWin വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ വാട്‌സ്ആപ് അക്കൗണ്ടാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്.

9013151515 എന്ന നമ്പര്‍ സേവ് ചെയ്യുക വാട്‌സ് ആപ്പില്‍ നിന്നും ഈ നമ്പറിലേക്ക് download certificate എന്ന് മെസേജ് അയക്കുക ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്‌സ്ആപ്പ് മെസേജായി നല്‍കുക.  കോവിനില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ മറുപടിയായി ലഭിക്കും നിങ്ങളുടെ പേരിനു നേരേയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തില്‍ ലഭിക്കും

Get Newsletter

Advertisement

PREVIOUS Choice