Latest Updates

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധിയ്ക്കൊടുവില്‍ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ച് ഇരുത്തിയാണ് ക്ലാസുകള്‍. കര്‍ട്ടനുകള്‍ക്ക് ഇരുവശവുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചു. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥികളുടെ വസ്ത്രധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ താലിബാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ക്ലാസ് റൂമില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കുന്ന രീതിയിലായിരിക്കണം ക്രമീകരണം. ഇരുവരുടെയും ഇടയില്‍ ഒരു കര്‍ട്ടന്‍ എങ്കിലും ഉണ്ടായിരിക്കണമെന്നായിരുന്നു നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍  

നേരത്തെ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപികമാരെ തന്നെ നിയമിക്കണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശവും താലിബാന്‍ പുറപ്പെടുവിച്ചിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ പ്രായം കൂടുതലുള്ള മികച്ച വ്യക്തിത്വമുള്ളവരെ അധ്യാപകരായി നിയമിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് ഔദ്യോഗികമായി വിലക്കി താലിബാന്‍ രംഗത്തെത്തിയിരുന്നു. താലിബാന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുള്‍ ബാഖി ഹഖാനിയായിരുന്നു ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ നടപടികളും ഇനി മുതല്‍ ശരിയ നിമയത്തിന് കീഴിലായിരിക്കുമെന്നും ഹഖാനി പ്രഖ്യാപിച്ചിരുന്നു.

https://twitter.com/AamajN/status/1434780194347302914?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1434780194347302914%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fafghanistan-universities-reopen-with-curtain-dividing-male-female-students-1.5977490

Get Newsletter

Advertisement

PREVIOUS Choice