Latest Updates

കോവിഡ് 19ന്റെ രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഉയര്‍ന്നിരിക്കുകയാണ്. ലോകമെമ്പാടും വാക്സിനേഷനുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേഷന്‍ എടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അവരില്‍ തീവ്രത കുറഞ്ഞ രീതിയിലേ രോഗബാധയുണ്ടാകൂ എന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യകത അധികവും ഉണ്ടാകില്ലെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാലും മരണനിരക്കും വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. 

അധികവും ലക്ഷണങ്ങളില്ലാതെയാകാം വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. സാധാരണ പോലെ തന്നെ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുകയും ചെയ്യും. ഇനി വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടായാല്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. തലവേദന, ജലദോഷം, തുമ്മല്‍, തൊണ്ട വേദന, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ ഇവയൊക്കെയാണ്. പനി, ചുമ എന്നീ കൊവിഡ് ലക്ഷണങ്ങള്‍ വാക്‌സിനേഷനെടുത്തവരില്‍ സാധാരണഗതിയില്‍ കാണില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice