Latest Updates

കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ലോട്ടറിയടിച്ചിരിക്കുകയാണ്. തുച്ഛമായ വില മാത്രം കിട്ടിയിരുന്ന തക്കാളി ഇന്ന് പൊന്നുംവിലയ്ക്കാണ് വില്‍ക്കുന്നത്. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളുരുവില്‍ 60 രൂപയാണ് തക്കാളിക്ക് വില. ഒരൊറ്റ മാസത്തിനിടെ 10 രൂപയില്‍ നിന്ന് 60 രൂപയിലേക്ക് തക്കാളിയുടെ വില സംസ്ഥാന തലസ്ഥാനത്ത് ഉയര്‍ന്നു. ദൗര്‍ലഭ്യം തന്നെയാണ് ഇക്കുറി വില ഉയര്‍ത്തിയത്. കോലാറിന്റെ സമീപ ജില്ലകളിലും മഹാരാഷ്ട്രയിലും കൃഷിനാശം സംഭവിച്ചതാണ് കോലാറിലെ കര്‍ഷകര്‍ക്ക് നേട്ടമായിരിക്കുന്നത്. ബെംഗളൂരുവിലേക്ക് തക്കാളിയെത്തുന്നത് പ്രധാനമായും ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ നിന്നാണ്. എന്നാല്‍ കനത്ത മഴയില്‍ പലരുടെയും കൃഷി നശിച്ചു. ഓരോ ദിവസവും രണ്ട് ടണ്ണോളം തക്കാളി എത്തിയിരുന്ന തലസ്ഥാനത്ത് 40 ശതമാനത്തിലേറെ തക്കാളി ലഭ്യതയില്‍ ഇടിവുണ്ടായി.   

കഴിഞ്ഞ മാസം വന്ന ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ഉള്ളി വില ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഉയരും. മണ്‍സൂണ്‍ കാലംതെറ്റി പെയ്തത് വിളവെടുപ്പ് വൈകിപ്പിക്കുന്നത് കൊണ്ടാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മാസവും ഇന്ത്യ 13 ലക്ഷം ടണ്‍ ഉള്ളിയാണ് ഉപയോഗിക്കുന്നത്. ഇതില്‍ 70 ശതമാനവും റാബി  വിളവെടുപ്പില്‍ ലഭിക്കുന്ന ഉള്ളിയാണ്. ഖാരിഫ് കാലത്തെ ഉള്ളി വിതരണം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.  

Get Newsletter

Advertisement

PREVIOUS Choice