Latest Updates

മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങള്‍ മുഖക്കുരു തടയാന്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുഖക്കുരു കുറയ്ക്കാന്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. മാത്രമല്ല, മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. കാരണം, ഉപ്പിലെ അയോഡിന്‍ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും.   

പൂരിതവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ സെബം ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഫലമായി മുഖക്കുരു ഉണ്ടാകാം. അതിനാല്‍ പാനീയങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഉപ്പിട്ടതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. പഞ്ചസാര, സോസുകള്‍, ക്യാച്ചപ്പ്, സോഡകള്‍, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, പ്രോസസ് ചെയ്ത മാംസം എന്നിവ പോലുള്ള ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകും.  

Get Newsletter

Advertisement

PREVIOUS Choice