Latest Updates

ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം മോഷ്ടാവിന് പശ്ചാത്താപം. മോഷ്ടിച്ച ഏഴേകാല്‍ പവന്‍ തിരികെ നല്‍കി കള്ളന്‍. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും വെച്ചിട്ടുണ്ട് ഇയാള്‍. പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്താണ് സംഭവം. ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് 9 വര്‍ഷം മുന്‍പാണ് അലമാരയിലിരുന്ന ഏഴേകാല്‍ പവന്‍ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണു സംഭവം ശ്രദ്ധയില്‍ പെട്ടത്. അതു കൊണ്ടു തന്നെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാല്‍ വീട്ടുകാരും സംഭവം മറന്നു തുടങ്ങി.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം രാവിലെയാണു കിടപ്പു മുറിയുടെ ജനലില്‍ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണു സ്വര്‍ണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും. 'കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിങ്ങളുടെ വീട്ടില്‍ നിന്നു ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ചു പൊരുത്തപ്പെടണം'. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചു കിട്ടില്ലെന്നാണു കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തില്‍ അതേ അളവില്‍ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍. കോവിഡ് കാലത്ത് ഇങ്ങനെയൊരു സന്തോഷമുണ്ടാകുമെന്ന് കരുതിയിരുന്നില്ല ഇവര്‍.

Get Newsletter

Advertisement

PREVIOUS Choice