Latest Updates

അഫ്ഗാനിലെ പാഞ്ച്ഷീര്‍ താഴ്വരയില്‍ വടക്കന്‍ സഖ്യവും താലിബാന്‍ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം പറയുന്നു. പാഞ്ച്ഷീര്‍ സേനയും താലിബാനും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്.  

പാഞ്ച്ഷീറിന്റെ സുപ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തതായി താലിബാനും അവകാശപ്പെടുന്നുണ്ട്. പാഞ്ചഷീറിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിന് പുറമെ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളും താലിബാന്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ അവസാന രക്തം ചിന്തും വരെയും പോരാടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാഞ്ച്ഷീര്‍ സേന. ഉഗ്രയുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കളും ഉണ്ടെന്നാണ് വിവരം.   

പ്രദേശത്ത് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താലിബാനെ നേരിടാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എല്ലായിടത്തും കനത്ത തിരിച്ചടിയാണ് താലിബാന് നേരിടേണ്ടി വന്നിരിക്കുന്നത്. ജനങ്ങള്‍ പേടിച്ച് പോരാടാന്‍ ഇറങ്ങില്ലെന്ന് കരുതിയ താലിബാന് നീക്കങ്ങള്‍ പിഴച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാഞ്ച്ഷീറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരേയും പ്രതിരോധ സേന വധിച്ചിരുന്നു. നിരവധി പേരെ ജയിലില്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice