Latest Updates

അഫ്ഗാനിസ്ഥാന്റെ വികസനത്തിന് അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് താലിബാന്‍ സര്‍ക്കാര്‍. 2020 ലെ ജനീവ കോണ്‍ഫറന്‍സില്‍ അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാന് വാഗ്ദാനം ചെയ്ത വികസന സഹായങ്ങളും പദ്ധതികളും പുനരാരംഭിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനെ പിന്തുണക്കണമെന്നാണ്  ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ (കഋഅ) അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നത്. 

പത്ത് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അഫ്ഗാനിസ്ഥാനായി യുഎസ് ഫെഡറല്‍ റിസര്‍വിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കിലുമായി ഉള്ളത്. എന്നാല്‍, അഷ്റഫ് ഗാനി സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഈ പണം മരവിപ്പിച്ചിരിക്കുകയാണ്. ശീതകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ ജനതയുടെ ക്ഷേമം കണക്കിലെടുത്തുള്ള വികസനപ്രവര്‍ത്തതനങ്ങള്‍ക്കായി ഈ തുക ലഭ്യമാക്കണമെന്നാണ് താലിബാന്‍ അഭ്യര്‍ത്ഥിക്കുന്നത്.  

പണം അഫ്ഗാന് അവകാശപ്പെട്ടതാണെന്നും ഫണ്ട് മരവിപ്പിക്കുന്നത് ശരിയല്ലെന്നും അത്  അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും താലിബാന്‍ സര്‍ക്കാരിലെ ധനവകുപ്പ് പ്രതിനിധി പറഞ്ഞു.അടുത്തിടെ പ്രഖ്യാപിച്ച ഒരു ബില്യണ്‍ തുക അടിയന്തര അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന്  ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മുഹമ്മദ് സുഹൈല്‍ ഷഹീന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു,  അഫ്ഗാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പണം തടഞ്ഞു വെക്കരുതെന്ന് അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് അംഗവും  ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം, പല രാജ്യങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തങ്ങളുടെ സ്ഥാനപതികളെ തിരികെ വിളിക്കുകയും എംബസികള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.  

Get Newsletter

Advertisement

PREVIOUS Choice